യുഡിഎഫ്-ബിജെപി ഒത്തുകളി രാഷ്ട്രീയം : എം.എ.ബേബി

klm-mababyപെരിങ്ങോട്ടുകര: ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മോദിയേയും കൂട്ടാളികളേയും കൂട്ടുപിടിച്ച് കേരളത്തില്‍ നാണക്കേടില്ലാത്ത പരാജയം നേടിയെടുക്കാന്‍ യുഡിഎഫ്-ബിജെപി ഒത്തുകളി രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പെരിങ്ങോട്ടുകര മൂന്നുംകൂടിയ സെന്ററില്‍ നാട്ടിക നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആര്‍.വര്‍ഗീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഗീതാ ഗോപി, അഡ്വ. ടി.ആര്‍.രമേഷ്കുമാര്‍, ഷീല വിജയകുമാര്‍, കെ.വി.പീതാംബരന്‍, കെ.കെ.ശ്രീനിവാസന്‍, രഘു കെ. മാരാത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related posts