യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി വേണണെന്ന് ചെന്നിത്തല

ekm-remesh-chennithalaതിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് സമരപന്തലില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സമരക്കാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെ തിരേ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണം. കഴിഞ്ഞ അഞ്ച് ദിവസമായി നടത്തുന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്നും സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മെഡിക്കല്‍, ഡെന്റല്‍ വിദ്യാഭ്യാസം പണക്കാര്‍ക്ക് വേണ്ടി മാത്രമാക്കിയിരിക്കുകയാണ് ഫീസ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related posts