ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ബിഗ്ബി അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദയേയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ക്ക് കുറേ നാളായി ബോളിവുഡില്‍ പഞ്ഞമില്ല. ലണ്ടനിലെ സെവന്‍ ഓക് സ്കൂളിലെ സഹപാഠികളാണ് ഇരുവരും. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പാര്‍ട്ടി നടത്തി ആഘോഷിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇരുവരും ചേര്‍ന്നുള്ള വെബ് കാം വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരുടേയും കുടുംബങ്ങള്‍ അന്ന് ഇതിനോടു പ്രതികരിച്ചില്ല. ഇരുവരുമൊരുമിച്ചുള്ള ധാരാളം ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സുഹൃത്തുക്കളുമൊത്താണ് ജൂനിയര്‍ ഖാനും പെണ്‍സുഹൃത്ത് നവ്യ നവേലിയും തങ്ങളുടെ ഗ്രാജുവേഷന്‍ പാര്‍ട്ടി ആഘോഷമാക്കിയത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടേയും നിഖില്‍ നന്ദയുടേയും മകളാണ് നവ്യ. ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ മകനെ അഭിനന്ദിച്ചുകൊണ്ട് കിംഗ് ഖാന്‍ ട്വിറ്ററില്‍ പോസ്റ്റുമിട്ടിട്ടുണ്ട്.