സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സൗന്ദര്യയും ഭര്‍ത്താവ് അശ്വിനും ചെന്നൈ കുടുംബകോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് പുതിയ വാര്‍ത്ത. ഇരുവര്‍ക്കും ഒരു വയസുള്ള മകനുണ്ട്.
ഏറെക്കാലമായി ഇവര്‍ തമ്മില്‍ അസ്വാരസ്യത്തിലായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് വരെ ഇടപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010-ലാണ് സൗന്ദര്യയുടെയും അശ്വിന്റെയും വിവാഹം നടന്നത്. രജനിയെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.