കൂത്താട്ടുകുളം: രജിസ്ട്രേഷന് വകുപ്പ് ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്. സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥ പരിശീലന കേന്ദ്രത്തിന്റെയും നഗരസഭാ സ്റ്റേഡിയത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 310 ഓഫീസുകള്‍ ഓണ്‍ലൈന്‍വത്ക്കരിച്ചു കഴിഞ്ഞു. അഞ്ച് ഓഫീസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതുകൂടി പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന് വകുപ്പ് പൂര്‍ണമായും ഓണ്ലൈന്വത്ക്കരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഓമന ബേബി, ജെയ്സണ്‍ ജോസഫ്, സി.വി. ബേബി, ഓമന മണിയന്, കെ.സി. മധു, ആശ ജോസ്, ജീനാമ്മ സിബി, സീന ജോണ്സണ്, ബിജു ജോണ്‍, ലീല കുര്യാക്കോസ്, എം.എം. അശോകന്, തോമസ് ജോണ്‍, റോയി ഏബ്രഹാം, അജി ഇടയാര്‍, എം.എ. ഷാജി, പി.സി. ജോസ്, പി.എം. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.