രണ്ടാം വരവിലെ രണ്ടാം ചിത്രം

jyothika180716പേര് പുറത്തു വിട്ടിട്ടില്ല,  ചിത്രത്തിന്റെ മറ്റ് വിവരങ്ങളും… പക്ഷേ ജ്യോതിക തന്റെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് ഇപ്പോള്‍. തന്റെ ഭാര്യയുടെ രണ്ടാം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെന്നും എല്ലാവരുടെയും പ്രാര്‍ഥന അവള്‍ക്കൊപ്പം ഉണ്ടായിരിക്കണമെന്നും പറഞ്ഞു കൊണ്ട് നടന്‍ സൂര്യയാണ് ജ്യോതികയുടെ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും മറ്റ് വിവരങ്ങളും ഉടന്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും സൂര്യ ട്വിറ്ററില്‍ പറയുന്നു. മികച്ചൊരു ക്രൂ ആണ് ചിത്ര ത്തിലേതെന്നാണ് അറിയുന്നത്. ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതായാണ് അറിയുന്നത്. ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടത് കൊണ്ടു മാത്രമാണ് ജ്യോതിക ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നാണ് കേള്‍ക്കുന്നത്.

Related posts