രണ്ടു യുവതികളെ കാണാതായെന്ന് ; മുപ്പതുകാരിയെ തമ്പലക്കാട്ടുനിന്നും പതിനെട്ടുകാരിയെ ബാംഗളൂരില്‍നിന്നും

KTM-MISSINGകോട്ടയം: വിവാഹിതയും അവിവാഹിതയുമായ രണ്ടു യുവതികളെ കാണാതായതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. തമ്പലക്കാട് സ്വദേശിയായ മുപ്പതുകാരിയെ ഇന്നലെ വൈകുന്നേരമാണ് കാണാതായത്. വിവാഹിതയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ബാംഗളൂരിലേക്ക് പോയ പതിനെട്ടുകാരിയെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ബാംഗളൂരില്‍ എത്തിയ യുവതി അവിടെ നിന്ന് നാട്ടിലെത്തിയതായും പറയപ്പെടുന്നു. യുവതി ബാംഗളൂരില്‍ എത്തിയ ഉടനെയാണ് കാണാതായത്.

Related posts