70,756 രോഗികൾ; 2,293 മരണം! ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം അ​തി​വേ​ഗം പ​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 70,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,604 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 70,756 ആ​യി. 87 മ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2,293 ആ​യി ഉ​യ​ർ​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. ഒന്പത് ദി​വ​സ​ത്തി​ൽ കേ​സു​ക​ൾ ഇ​ര​ട്ടി​ക്കു​ക​യാ​ണ​വി​ടെ. രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ​ത്ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ പു​തി​യ 1,230 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23, 401 ആ​യി. മ​ര​ണം 868 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

ഗു​ജ​റാ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​താ​ണെ​ങ്കി​ലും മ​ര​ണ​നി​ര​ക്കി​ൽ ഒ​ന്നാ​മ​താ​ണ്. ഇ​വി​ടെ 8, 541 കേ​സു​ക​ളും 513 മ​ര​ണ​വും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ൽ ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ച്ച​ക്ക​റി​ച്ച​ന്ത​യാ​യ കോ​യ​മ്പേ​ട് മാ​ർ​ക്ക​റ്റും തൊ​ട്ട​ടു​ത്ത് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ​ത്ത​ന്നെ​യു​ള്ള തി​രു​വാ​ൺ​മി​യൂ​ർ മാ​ർ​ക്ക​റ്റും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ട് ക്ല​സ്റ്റ​റു​ക​ളാ​യി മാ​റു​ക​യാ​ണ്.

തമിഴ്നാട്ടിൽ ഇ​ന്ന​ലെ മാ​ത്രം 798 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,002 ആ​യി. ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 42,68,482 ആയി.

ആ​കെ മ​ര​ണം 2,87,462 ആ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം അ​മേ​രി​ക്ക​യി​ലാ​ണ്. എ​ൺ​പ​ത്തി​യൊ​ന്നാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​ത്.

Related posts

Leave a Comment