രണ്ടോ, മൂന്നോ… അതോ നാലോ? എത്ര പെണ്‍കുട്ടികളുണ്ടെന്നു കണ്ടു പിടിക്കാന്‍ സാധിക്കുമോ?

mirrorസ്വിസ് ഫോട്ടോഗ്രാഫര്‍ ടിസിയാന വെര്‍ഗാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത  ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.എന്താണ് ചിത്രത്തിന്റെ പ്രത്യേകതയെന്നല്ലേ, കുറേ പെണ്‍കുട്ടികള്‍ അടുത്തടുത്തിരിക്കുന്നതാണ് ചിത്രം.

രണ്ടു മിറര്‍ ഉപയോഗിച്ചാണ്‌യഥാര്‍ഥത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂട്ടിയിരിക്കുന്നത്. മറ്റുള്ളവരില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സൃഷ്ടിക്കുകയാണ് ചിത്രം.ഇതില്‍ എത്ര പെണ്‍കുട്ടികളുണ്ടെന്നു കണ്ടു പിടിക്കാന്‍ ടിസിയാന മറ്റുള്ളവരെ വെല്ലുവിളിച്ചിരിക്കുകയാണ്.

ഇതു സംബന്ധിച്ചു ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചിത്രം 13000ല്‍ അധികം ലൈക്കുകളും നേടിക്കഴിഞ്ഞു. ലഭിച്ച 650  കമന്റുകളില്‍ ഏറിയ പങ്കും പെണ്‍കുട്ടികളുടെ എണ്ണം 2,3,4 എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ത സംഖ്യ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Related posts