ചിറ്റൂര്‍ രാജ്ഞിയായ പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലൂടെ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദീപികയെയും രണ്‍വീറിനെയും മനസില്‍ കണ്ടുകൊണ്ടാണ് സംവിധായകന്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇരുവര്‍ക്കും ചിത്രത്തിന്റെ തിരക്കഥയും നല്‍കിക്കഴിഞ്ഞുവെന്നുമാണ് ബോളിവുഡിലെ സംസാരം.
ചിത്രത്തിന്റെ ഷൂട്ടിംഗിനെപ്പറ്റിയും മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് അറിയാന്‍ കഴിയുന്നത്. രാം ലീല, ബാജിറാവു മസ്താനി എന്നീ ഹിറ്റുകള്‍ സമ്മാനിച്ച ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ മറ്റൊരു സൂപ്പര്‍ഹിറ്റാണ് പ്രതീക്ഷിക്കുന്നത്.