റണ്‍വേയുടെ രണ്ടാം ഭാഗം വാളയാര്‍ പരമശിവത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇതിനുള്ള സൂചനകളാണ് കഴിഞ്ഞദിവസം ഫേസ് ബുക്കില്‍ നടന്‍ ദിലീപ് നല്കിയത്. ഫേസ്ബുക്ക് ലൈവ് ചാറ്റിലൂടെയാണ് റണ്‍വെയുടെ രണ്ടാം ഭാഗം പുറത്ത് വരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഉദയ് കൃഷ്ണയും സിബികെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പത്തു കോടി മുടക്കിയാണ് നിര്‍മിക്കുന്നതെന്നാണ് അറിയുന്നത്.