വിവാഹത്തോടെ സിനിമാരംഗം വിട്ട റാണി മുഖര്‍ജി അമ്മയായശേഷം അഭിനയ രംഗത്തേക്ക് മടങ്ങി യെത്തുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ജീവിത ചരിത്ര കഥയിലാണ് റാണി നായികയാവു ന്നത്. യാഷ്‌രാജ് ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്. പ്രിയങ്ക ചോപ്ര യെ ആയിരുന്നു നേര ത്തേ ഈ വേഷത്തി നായി കണ്ടുവച്ചിരു ന്നത്.
എന്നാല്‍, ബോക്‌സിംഗ് താരം മേരി കോമിന്റെ ജീവി ത കഥ അവതരിപ്പിച്ച പ്രിയങ്ക, വീണ്ടുമൊരു ബയോപിക് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് റാണിക്ക് നറുക്ക് വീണത്. വി ആര്‍ ഫാമിലി എന്ന സൂപ്പര്‍ ഹിറ്റ് സിനിമ സംവിധാ നം ചെയ്തത് സിദ്ധാര്‍ഥ് മല്‍ഹോത്രയാണ്.
പ്രദീപ് കുമാര്‍ സര്‍ക്കാര്‍ സംവിധാനം ചെയ്ത മര്‍ദാനി എന്ന സിനിമയിലാണ് റാണി ഏറ്റവും ഒടുവില്‍ അഭിനയി ച്ചത്. 2014ലാണ് റാണി മുഖര്‍ജി, സംവിധായകനും നിര്‍മാതാ വുമായ ആദിത്യ ചോപ്രയെ വിവാ ഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനാണ് റാണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.