കോട്ടയം: പുതുതായി നിര്‍മിക്കുന്ന നാഗമ്പടം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ അനുകൂലമായാല്‍ ആറുമാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന അധികൃതര്‍ അറിയിച്ചു. പാലത്തിന്റെ 60 ശതമാനം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. 60 മീറ്റര്‍ നീളത്തിലുള്ള പാലത്തില്‍ 40 മീറ്റര്‍ ആര്‍ച്ച് പാലവും 20 മീറ്റര്‍ സാധാപാലവുമാണെന്ന കരാറെടുത്ത കമ്പനി അധികൃതര്‍ വ്യക്തമാക്കി.
27 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പാലത്തിന് 17 കോടി രൂപ സംസ്ഥാന സര്‍ക്കാരും 10 കോടി രൂപ റെയില്വെയുമാണ് നല്‍കുന്നത്. നിലവിലുള്ള മേല്‍പ്പാലത്തിനു സമീപം റെഡ്ക്രോസ് ടവറിനോടു ചേര്‍ന്ന് 25 മീറ്റര്‍ മാറിയാണു പുതിയ പാലം നിര്‍മിക്കുന്നത്. പാലം പണികള്‍ക്കുശേഷം അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണീക് മേഘ ബില്‍ഡേഴ്സ് എന്ന കമ്പനിയാണു നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്.