ലക്ഷ്മിയുടെ പഠനം മുടങ്ങിയിട്ടില്ലെന്ന്

lakshmi090616തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോന്റെ പഠനം മുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മിയുടെ കുടുംബം. തേവര സേക്രട്ട് ഹാര്‍ട്ട് (എസ്.എച്ച്) കോളജിലായിരുന്നു ലക്ഷ്മി ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേര്‍ന്നത്. ഷൂട്ടിംഗ് തിരക്കു മൂലം ഹാജര്‍ പ്രശ്‌നം ഉണ്ടായി. അതിനാല്‍ പരീക്ഷ എഴുതാനായില്ല. തുടര്‍ന്നു പതിവായി കോളജില്‍ പോകുന്നത് അവസാനിപ്പിച്ച് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎ പഠനത്തിനായി രജിസ്റ്റര്‍ ചെയ്തുവെന്നും ഇവര്‍ വ്യക്തമാക്കി.

സിനിമയ്ക്ക് മുന്‍ഗണന നല്‍കാനാന്‍  ബിരുദ വിദ്യാര്‍ഥിനിയായ താരം പഠനം നിര്‍ത്തിയെന്നായിരുന്നു വാര്‍ത്ത. പ്ലസ്ടുവിന് മികച്ച വിജയം നേടിയ ലക്ഷ്മി മേനോന്‍ കൊച്ചിയിലെ ഒരു സ്വകാര്യ കോളജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു. ഷൂട്ടിംഗ് തിരക്ക് കാരണം ലക്ഷ്മിക്ക് കൃത്യമായി ക്ലാസില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ക്ലാസ് മുടക്കം പതിവായതോടെ കോളജ് മാനേജ്‌മെന്റ് താരത്തെ താക്കീതു ചെയ്‌തെന്നും ഇതേത്തുടര്‍ന്നാണ് പഠനം അവസാനിപ്പി ക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു  വാര്‍ത്ത.

ഇതാണിപ്പോള്‍ ലക്ഷമിയുടെ കുടും നിഷേധിച്ചിരിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന രക്കയാണ് ഉടന്‍ പുറത്തിറ ങ്ങാനുള്ള ചിത്രം. 2011ല്‍ വിനയന്‍ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മി താരമായത് തമിഴ് ചിത്രമായ കുംകിയിലൂടെയാണ്. നിരവധി ശ്രദ്ധേയമായ കഥാപാ ത്രങ്ങള്‍ ചെയ്ത ലക്ഷ്മി മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചത് ദിലീപിനൊപ്പം അവതാരം എന്ന ചിത്രത്തിലൂടെയാണ്.

Related posts