ഒറ്റമന്ദാരം, കരയിലേക്കൊരു കടല്‍ ദൂരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനോദ് മങ്കര സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാ ണ് കാംബോജി. മ്യൂസിക്ക് ത്രില്ലറായ ചിത്രത്തില്‍ മനോജ്. കെ. ജയനും ലക്ഷ്മി ഗോപാലസ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങ ളെ അവതരിപ്പിക്കുന്നത്. ഒരു കഥകളി ആര്‍ട്ടിസ്റ്റും മോഹിനിയാട്ടം നര്‍ത്തകിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് കാംഭോജി പറയുന്നത്.
നെടുമുടി വേണു, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.നാലു ഗാനങ്ങളുള്ള ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഒ.എന്‍.വി കുറുപ്പാണ്. സംഗീതസംവിധാനം എം. ജയചന്ദ്രനാണ് നിര്‍വഹിക്കുന്നത്. മേയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. യേശുദാസ്, കെ.എസ്. ചിത്ര, ബോംബേ ജയശ്രീ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.