കൊല്ലം: ഗാന്ധിജയന്തി വാരാഘോഷങ്ങളോട നുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശവുമായി കരുനാഗപ്പള്ളിയില്‍ സൈക്കിള്‍ റാലി നടത്തി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലാലാജി ഗ്രന്ഥശാലയ്ക്കു സമീപം ഗരസഭാ കൗണ്‍സിലര്‍ ആര്‍. രവീന്ദ്രന്‍പിള്ള ഫഌഗ് ഓഫ് ചെയ്തു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് ആമുഖ പ്രഭാഷണം നടത്തി. യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷതവഹിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഹാഷിം ലഹരിവിരുദ്ധ സന്ദേശം നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം കെ വിജയഭാനു, എം ഷംസുദ്ദീന്‍, ജി സാബു, , എം പി ഫിലിപ്പ്, ജിഎസ് പ്രസൂണ്‍, മുഹമ്മദ് സലീം ഖാന്‍, എന്‍ രാജു, ആദിത്യ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളി കെന്നഡി മെമ്മറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്കൊപ്പം യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത റാലിപന്മന ആശ്രമത്തില്‍ സമാപിച്ചു. ആശ്രമത്തില്‍ മഹാത്മഗാന്ധി താമസിച്ച മുറി സന്ദര്‍ശിച്ച സംഘം ആശ്രമവളപ്പില്‍ ഗാന്ധിജിക്കുവേണ്ടി മീരാബെന്‍ നട്ട വൃക്ഷത്തിന്റെ ചുവട്ടില്‍ പുഷ്പാര്‍ച്ചനയും നടത്തി.