ലാലേട്ടന്റെ ഒപ്പവും ദിലീപിന്റെ ചെസും തമ്മിലുള്ള ബന്ധം?

Oppamമോഹന്‍ലാലിന്റെ ഓണം റിലീസ് ചിത്രമായ ഒപ്പത്തിന്റെ ആദ്യ പോസ്റ്ററുകള്‍ കണ്ടവര്‍ക്ക് ഒരു സംശയം. ഇതിലെ ലാലേട്ടന്റെ കഥാപാത്രം എവിടെയോ കണ്ടതുപോലെ. പോസ്റ്ററിലേക്ക് ഒന്നുകൂടി സൂക്ഷിച്ചുനോക്കിക്കേ. പത്തുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചെസ് എന്ന ചിത്രത്തില്‍ ദിലീപിന്റെ റോളുമായി സൗമ്യം തോന്നുന്നില്ലേ.

രാജ്ബാബു സംവിധാനം ചെയ്ത ചെസില്‍ മാതാപിതാക്കളുടെ കൊലപാതകികള്‍ക്കെതിരേ പ്രതികാരം ചെയ്യാനെത്തുന്ന റോളിലായിരുന്നു ദിലീപ്. അന്ധനെന്നു വിശ്വസിപ്പിച്ചായിരുന്നു ദിലീപിന്റെ കഥാപാത്രം ശത്രുക്കളെ ഇല്ലായ്മ ചെയ്തിരുന്നത്. 2006 ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രം ഹിറ്റായിരുന്നു.

പ്രിയദര്‍ശനും ലാലും ഒന്നിക്കുന്ന ‘ഒപ്പം’ ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് സൂചന. അന്ധനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നാണ് അണിയറ സംസാരം. പ്രതികാരം തന്നെയാണ് കഥാഗതിയെ മുന്നോട്ടു കൊണ്ടു പോകുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിനാകും ഒപ്പം തിയേറ്ററുകളിലെത്തുക.

Related posts