ലോട്ടറി മേഖലയിലെ ഒരേ നമ്പര്‍ ടിക്കറ്റ് വില്പന നിയന്ത്രിക്കണം: എഐടിയുസി

EKM-AITUCആലുവ: ലോട്ടറി മേഖലയില്‍ നിലനില്‍ക്കുന്ന ഒരേ നമ്പര്‍ ടിക്കറ്റ് വില്പന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എഐടി യു സി) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു.

ലോട്ടറി ക്ഷേമ ബോര്‍ഡ് മെമ്പറും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ വി.ബാലന്‍, എ ഐടിയുസി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എ.ഷംസുദ്ദീന്‍, എഐടിയുസി മണ്ഡലം കോ-ഓഡിനേറ്റര്‍ കെ.ജെ . ഡൊമിനിക്, ശ്രീമന്‍ നാരായണന്‍, ബ്രിജേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. എഴുത്തുകാരനും ലോട്ടറി വ്യാപാരിയുമായ ശ്രീമന്‍ നാരായണനെ ചടങ്ങില്‍ ഉപഹാരം നല്‍കി ക്ഷേമ ബോര്‍ഡ് മെമ്പര്‍ വി.ബാലന്‍ ആദരിച്ചു. പി.എ. അബ്ദുള്‍ കരിം സ്വാഗതവും അന്‍സാര്‍ അസാട്ടുകാവ് നന്ദിയും പറഞ്ഞു.

Related posts