പോത്തന്‍കോട്: നന്നാട്ടുകാവില്‍ വട്ടവിളതുലയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് വഴിയാത്രകാര്‍ക്കും ഇരുചക്രവാഹന യാത്രകാര്‍ക്കും ഭീഷണിയാകുന്നു .വട്ടവിളയില്‍ നിന്നും പോടികോണം മൈലാടുംമുകളിലേയ്ക്ക് പോകുന്ന റോഡിലാണ് വെള്ളക്കെട്ട്. റോഡിന്റ പകുതി ഭാഗം ടാര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞപ്പോള്‍ വെള്ളത്തിന്റ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെടുത്തി സമീപത്തെ വീടിന്റെ മതില്‍ നിര്‍മാണം തുടങ്ങിയതാണ് വെള്ളക്കെട്ട് റോഡില്‍ രൂപപ്പെടാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
പഞ്ചായത്ത് അധികൃതരുടെ അനുവാദത്തോടെയാണ് ഈ അനധികൃത മതില്‍ നിര്‍മാണം നടന്നിട്ടുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. മാസങ്ങളായി വെള്ളക്കെട്ടു രൂപപെട്ട് വെള്ളം ഒഴുകി പോകാതെ കെട്ടി നില്‍ക്കുന്നതിനാല്‍ വെള്ള ക്കെട്ടിന് ചുറ്റും പായല്‍ പിടിച്ചു ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ ഇവിടെ തെന്നി വീഴുന്നതും പതിവാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും വെള്ളക്കെട്ടിന്റെ കാര്യത്തില്‍ ഒരുവിധ പരിഹാരവും വെമ്പായം പഞ്ചായത്ത് അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നും പഞ്ചായത്തംഗം സുഗതകുമാരി പറഞ്ഞു.