വധശ്രമക്കേസിലെ പ്രതി എട്ടുവര്‍ഷത്തിനുശേഷം അറസ്റ്റില്‍

alp-arrestചെങ്ങന്നൂര്‍ : യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ എട്ട് വര്‍ഷത്തിനുശേഷം ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. നെടുവരംകോട് തുരുത്തിമേല്‍ സിനാജ് ഭവനില്‍ സിനാജ് (32) ആണ് അറസ്റ്റിലായത്. 2008 ല്‍ നെടുവരംകോട് സ്വദേശിയായ ടി.പി. ബിജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ ആലാ എസ്.എന്‍ കോളേജ് പരിസരത്തു നിന്നും പോലീസ് ഇന്നലെ പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ ജാമ്യത്തിലാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts