വനിതകളോടുള്ള ആദരസൂചകമായി ഗൂഗിള്‍ ഡൂഡില്‍

doodleന്യൂഡല്‍ഹി: ലോക വനിതാ ദിനത്തെ ഓര്‍മിപ്പിക്കാന്‍ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ ഡൂഡിള്‍ ശ്രദ്ധേയമാകുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 337 വനിതകളെ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡില്‍ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ വനിതകളും വണ്‍ ഡേ ഐ വില്‍… എന്ന വാക്യം പൂരിപ്പിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്, ആക്ടിവിസ്റ്റ് മസൂണ്‍ അല്‍മില്ലാഹാന്‍ തുടങ്ങിയവരും വീഡിയോയില്‍ ഉണ്ട്.

Related posts