വരയരങ്ങില്‍ അതിഥികളായി ഗാന്ധിയും ഭഗത്‌സിംഗും ചാപ്ലിനും

tvm-varaനെയ്യാറ്റിന്‍കര: മഹാത്മാഗാ ന്ധിയെയും ഭഗത്‌സിംഗിനെയും ചാര്‍ലി ചാപ്ലിനെയും വരയ്ക്കണ മെന്ന സദസ്സിന്റെ ആവശ്യം ഞൊടിയിടയില്‍ ചിത്രകാരന്‍ സവിനയം സാക്ഷാത്കരിച്ചു. വര പൂര്‍ണ്ണമായപ്പോള്‍ ജീവനുള്ള കഥാപാത്രങ്ങളായി അവര്‍ പ്രത്യക്ഷപ്പെട്ടത് സദസ്സിന് കൗതുകമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നിംസ് മെഡിസിറ്റി യുടെയും സഹകരണത്തോടെ നിംസ് മെഡിസിറ്റി ഓഡിറ്റോറി യത്തില്‍ കരിനട ആശ്രയ സംഘടിപ്പിച്ച ഗാന്ധിസ്മൃതി വരയരങ്ങിലായിരുന്നു വ്യത്യസ്തമായ ഈ കാഴ്ചകള്‍.

സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജിയാണ് വാക്കും വരയും സമന്വയിക്കുന്ന സചിത്രഭാഷണ പരിപാടിയായ വരയരങ്ങിലൂടെ സദസ്സിനെ വേറിട്ടൊരു ലോകത്തി ലേയ്ക്ക് നയിച്ചത്. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വരച്ചുകൊണ്ട് തുടക്കം കുറിച്ച ജിതേഷ്ജി നിമിഷങ്ങള്‍ക്കകം പ്രശസ്തരായ പലരെയും സദസ്സിന്റെ ആവശ്യപ്രകാരം വരകളിലൂടെ അവതരിപ്പിച്ചു. വരയ്‌ക്കൊപ്പം വരയിലെ കഥാപാത്രത്തിന്റെ സവിശേഷത കളും അനുബന്ധ അറിവുകളും കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന സദസ്സി ന് വിനോദ ത്തോടൊപ്പം വിജ്ഞാനവുമേകി. രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായ ണഗുരു, മഹാത്മാ അയ്യങ്കാളി, ഭഗത്‌സിംഗ്, ചെഗുവേര, മദര്‍ തെരേസ, ഏബ്രഹാം ലിങ്കണ്‍, ഓഷോ രജനീഷ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി അടല്‍  ബിഹാരി വാജ്‌പേയി, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, മോഹന്‍ലാല്‍ എന്നിങ്ങനെ നിരവധി പേരെ അദ്ദേഹം വരച്ചു.

ഇടതുപ ക്ഷക്കാരെ ഇടംകൈ യാലും വലതുപക്ഷക്കാരെ വലംകൈയാലും വരയ്ക്കുന്ന ജിതേഷ് വി.എസിനെ ഒരേ സമയം ഇരുകൈകളും കൊണ്ട് വരച്ചത് ശ്രദ്ധേയമായി. വലിയ സ്വപ്നം കാണാന്‍ പഠിപ്പിച്ച അബ്ദുള്‍ കലാമിനെയും അദ്ദേഹം നിമിഷങ്ങള്‍ക്കകം ഇരുകൈകളാലും വരച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ചതിനുശേഷം അദ്ദേഹം സദസ്യരോട് അഞ്ചു തവണ ബാപ്പുജി എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. സദസ്യരെ അത്ഭുതപ്പെടുത്തി മഹാത്മാ ഗാന്ധിയുടെ വേഷധാരി പ്രത്യക്ഷപ്പെട്ടു. യുഗപുരുഷന്‍ എന്ന സിനിമയില്‍ ഗാന്ധിജിയു ടെ വേഷം അഭിനയിച്ച  ജോര്‍ജ് പോള്‍ ആണ് ഗാന്ധിയായി എത്തിയത്. ചാര്‍ലി ചാപ്ലിനും ഭഗത്‌സിംഗും കഥാപാത്ര ങ്ങളായി സദസ്സിനു മുന്നിലെ ത്തി. നജീം ആണ് ഈ വേഷങ്ങ ള്‍ കൈകാ ര്യം ചെയ്തത്.

കുട്ടികള്‍ക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാ പാത്രങ്ങളെയും വരയ്ക്കാന്‍ ജിതേഷ്ജി മറന്നില്ല. ഇതിനോടകം 22 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വരയരങ്ങിന്റെ നായകനെ ഒടുവില്‍ വരയാന ന്ദം എന്ന തത്സമയ വ്യക്തിചി ത്രണ പരിപാടിയുടെ ഉപജ്ഞാ താവ്  ആനന്ദ് നിമിഷങ്ങള്‍ ക്കകം കടലാസില്‍ പെന്‍സില്‍ ഉപയോഗിച്ച് വരച്ച് നല്‍കിയ തും ഗാന്ധിസ്മൃതി പരിപാടിക്ക് കൊഴുപ്പേകി.  ഗാന്ധിജയന്തി വാരാഘോ ഷത്തോടനു ബന്ധിച്ച് നടത്തിയ പ്രശ്‌നോ ത്തരി മത്സരത്തിലെ ജേതാക്ക ള്‍ക്ക് ജിതേഷ്ജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സി ലര്‍ ഗ്രാമം പ്രവീണ്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ. കെ. വിനോദ്‌സെന്‍, എന്‍.കെ രഞ്ജിത്ത്, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, ഷാജുകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts