വളര്‍ത്തുപക്ഷികളെ ഭക്ഷിച്ചിരുന്ന വള്ളിപ്പുലി കെണിയില്‍

alp-catമാന്നാര്‍:കോഴികളെയും വളര്‍ത്ത് പക്ഷികളെയും സ്ഥിരമായി ശാപ്പിട്ടിരുന്ന കാട്ട് പൂച്ച ഒടുവില്‍ കെണിയില്‍ വീണു.മാന്നാര്‍ അമ്മാന്നൂര്‍ റിയാസ് വച്ച കെണിയിലാണ് വള്ളിപുലി അകപ്പെട്ടത്. ഇവിടെയുള്ള വീടുകളിലെ കോഴികളെയും വളര്‍ത്ത് പക്ഷികളെയും സ്ഥിരമായി ഈ പൂച്ച പിടികൂടുന്നത് പതിവായിരുന്നു. സ്ഥിരമായി ഇത് സംഭവിച്ചപ്പോള്‍ നാട്ടുകാര്‍ ഇത് ചെയ്യുന്നത് ആരാണെന്ന് സംശയിച്ചു.പല രാത്രികളിലും ചിലര്‍ ഉറക്കമൊഴിഞ്ഞെങ്കിലും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

എന്നാല്‍ പ്രാവ് ഉള്‍പ്പടെയുള്ള വളര്‍ത്ത് പക്ഷികളെ സ്ഥിരമായി കശാപ്പ് ചെയ്തിരുന്നയാളെ പിടികൂടുവാന്‍ റിയാസ് ഉറക്കമുളച്ച് ഇരിക്കുമ്പോഴാണ് വള്ളപ്പുലിയെത്തി പക്ഷികളെ പിടികൂടുന്നത് കണ്ടത്. തുടര്‍ന്നാണ് ഇതിനെ പിടികൂടുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ച് കൂട് തയ്യറാക്കിയത്. ഇത്തരത്തില്‍ സംഘടിപ്പിച്ച കെണിയില്‍ പലനാള്‍ കട്ട വള്ളിപുലി വീഴുകയായിരുന്നു. 15 കിലോയോളം തൂക്കം വരുന്ന കാട്ട് പൂച്ചയെ വനം വകുപ്പിനും കൈമാറി.

Related posts