വാങ്ങിയതിലും കൂടുതല്‍ തിരിച്ചടച്ചിട്ടും ഭീഷണി; ബ്ലേഡുകാരനെതിരേ കേസ്

ktm-operation-kuberaകോട്ടയം: അന്‍പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയ ആള്‍ രണ്ടേമുക്കാല്‍ ലക്ഷം തിരികെ നല്കിയെങ്കിലും  വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടു ത്തിയതിനു ബ്ലേഡുകാരനെതിരേ കേസ്. ചിറക്കടവ് സ്വദേശി കോടതിയില്‍ നല്കിയ പരാതി  അയച്ചു കിട്ടിയതിന്‍ പ്രകാരം പൊന്‍കുന്നം പോലീസ് ആണ് ബ്ലേഡുകാരനെതിരേ കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബ്ലേഡുകാരന്റെ ഭീഷണിയെ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.  അരലക്ഷം രൂപയാണ് ഇയാള്‍ ബ്ലേഡുകാരനില്‍ നിന്ന് പലിശയ്ക്ക് വാങ്ങിയത്. ഇതിന് ജാമ്യമായി രണ്ട് ചെക്ക് ലീഫ്, രണ്ട് പ്രോമിസറി നോട്ട്, രണ്ട് മുദ്രപത്രം എന്നിവ നല്കിയിരുന്നു. പല തവണയായി രണ്ടേ മുക്കാല്‍ ലക്ഷം രൂപ തിരികെ നല്കിയെങ്കിലും വീണ്ടും 25000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രണ്ടേമുക്കാല്‍ ലക്ഷം രൂപ തിരികെ നല്കിയപ്പോള്‍ ചെക്കും പ്രോമിസറി നോട്ടും മറ്റും തിരികെ ചോദിച്ചെങ്കിലും നല്കിയില്ല.

Related posts