പാലക്കാട്: കോര്‍ട്ട് റോഡിലെ വ്യാപാരിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച വാണിജ്യനികുതി സ്ക്വാഡ് നമ്പര്‍ ഒന്നിലെ ഇന്‍സ്‌പെക്ടറായ ബാലഗോപാലിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥന്റെ ധിക്കാരനടപടി അപലപനീയമാണെന്നും ഉദ്യോഗസ്ഥനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സിംപ്്‌സണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പിഎംഎം ഹബീബ് മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍, ഏകോപനസമിതി ജില്ലാ ട്രഷറര്‍ എം.ഉണ്ണികൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.കെ.ഹെന്‍ട്രി, യു.എം.നാസര്‍, ജില്ലാ സെക്രട്ടറിമാരായ പി.അപ്പുക്കുട്ടന്‍, എം.പി.ജയപ്രസാദ്, എ.പി.മാനു, പി.സി.ബേബി, ഡി.രഘുനാഥന്‍, ജി.ഗോപി, ആഷിക് റഹ്്മാന്‍, സി.കെ.ഉബൈദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എ.ഫൈസല്‍, നിയോജകമണ്ഡലം പ്രസിഡന്റ് യു.ശബരി, ജില്ലാ പിആര്‍ഒ അസന്‍മുഹമ്മദ് ഹാജി എന്നിവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി പ്രസംഗിച്ചു.