ചെറുപുഴ: റോഡ് വികസനത്തിനായി നാട്ടുകാര്‍ക്കും ഏറെ ചെയ്യാനുണെ്ടന്നു തെളിയിച്ചിരിക്കുകയാണു കാക്കേഞ്ചാല്‍-കൊല്ലാട റോഡ് ജനകീയ കമ്മിറ്റി.വിമര്‍ശനങ്ങളും ആരോപണങ്ങളുമേറെയുണ്ടായിരുന്നിട്ടും നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ എല്ലാം പഴങ്കഥയായി. കാക്കയംചാല്‍-കൊല്ലാട റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുന്നതിന് ഒമ്പതു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചു നല്കുകയാണു ജനകീയ കമ്മിറ്റി. കാക്കയംചാല്‍ മുതല്‍ കൊല്ലാട പാലം ജംഗ്ഷന് വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡാണു വീതികൂട്ടി വികസിപ്പിക്കുന്നത്. ചെറുപുഴ, പാടിച്ചാല്‍ ഭാഗങ്ങളില്‍നിന്നും നിരവധി വാഹനങ്ങളാണു പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്.
ചെറുപുഴ-പാടിച്ചാല്‍ റോഡിലെ കുണ്ടംതടം ഭാഗം പാടെ തകര്‍ന്നതിനാല്‍ കാക്കയംചാല്‍-കൊല്ലാട വഴിയുള്ള റോഡില്‍ വാഹനത്തിരക്ക് ഏറിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണു റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു വികസിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് കീറാമുട്ടിയാകുമെന്ന തിരിച്ചറിവാണു ജനകീയ സമിതിയെ രംഗത്തിറക്കിയത്.തുടര്‍ന്നു ജനകീയസമിതിതന്നെ മുന്‍െൈകയടുത്തു റോഡിന്റെ ഇരുഭാഗത്തുമുള്ള നൂറോളം വ്യക്തികളില്‍നിന്നു ഭൂമി വിട്ടുനല്‍കിക്കൊണ്ടുള്ള അനുമതി വാങ്ങി റോഡ് വീതികൂട്ടല്‍ നടപടികളും ആരംഭിച്ചു.
ഇതിന്റെ ചെലവുകളും സമിതി തന്നെയാണു വഹിക്കുന്നത്. നിലവിലുള്ള റോഡിന്റെ ഒരുകിലോമീറ്റര്‍ ഭാഗം റീടാറിംഗിനും ബാക്കിഭാഗം അറ്റകുറ്റപ്പണികള്‍ക്കും പഞ്ചായത്ത് അനുമതിയായിട്ടുണ്ട്.റീടാറിംഗും വീതികൂട്ടലും പൂര്‍ത്തിയാകുന്നതോടെ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ജനകീയ വികസന സമിതി. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് രക്ഷാധികാരിയും വി.പി. മുഹമ്മദ്കുഞ്ഞി ചെയര്‍മാനും ജസ്റ്റിന് മാത്യൂ കണ്‍വീനറുമായുള്ള 17 അംഗ ഭാരവാഹികളാണു പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്.