മുണ്ടക്കയം ബ​സ്‌‌സ്റ്റാൻ​ഡി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു; ദുർഗന്ധം സഹിക്കാനാവാതെ യാത്രക്കാരും വ്യാപാരികളും

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ട്ട​ണം മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി ചീ​ഞ്ഞു നാ​റു​ന്നു. സ്റ്റാ​ൻ​ഡി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്യാ​തെ ദി​വ​സ​ങ്ങ​ളോ​ളം കി​ട​ക്കു​ന്ന​ത്. മാലി​ന്യം ചീ​ഞ്ഞൊഴു​കി കൊ​തു​ക് പെ​രു​കു​ക​യും മ​ഴ​യ​ത്ത് ഇ​വ ഒലി​ച്ച് സ്റ്റാ​ൻ​ഡി​ൽ നി​ര​ന്നു കി​ട​ക്കു​ക​യു​മാ​ണ്.

കൊ​തു​കു​ക​ൾ പെ​രു​കി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ്യാ​പാ​രി​ക​ളും സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും. മു​ന്പ് ടൗ​ണി​ൽ നി​ന്നും കൃ​ത്യ​മാ​യി വാ​ഹ​ന​ത്തി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​രു​ന്നു. മു​ണ്ട​ക്ക​യം- പ​റ​ത്താ​നം റോ​ഡി​ൽ വെ​ട്ടു​കല്ലാം​കു​ഴി​യി​ലാ​യി​രു​ന്നു മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നി​ല്ല.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഇ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കൊ​തു​കി​ന്‍റെ ശ​ല്യ​ംരൂ​ക്ഷ​മാ​യ​തോ​ടെ വൈ​കു​ന്നേ​ര​മാ​യാ​ൽ സ്റ്റാ​ൻ​ഡി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത​ അവ​സ്ഥ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞു. അ​തി​നാ​ൽ അ​ധികൃ​ത​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ു

Related posts