വിളക്കുടി – കുന്നിക്കോട് മേഖലകളില്‍ വേനല്‍ക്കാല പ്രതിരോധ ചികിത്സതുടങ്ങി

KLM-PARISHODANAപത്തനാപുരം: വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വിളക്കുടി,കുന്നിക്കോട്,തലവൂര്‍ മേഖലകളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെനേതൃത്വത്തില്‍ താലൂക്കിലെവിവിധ പ്രദേശങ്ങളില്‍ പരിശോധനകളും ബോധവല്‍ക്കരണങ്ങളും ശക്തമാക്കി.വഴിയോരങ്ങളില്‍ താല്‍ക്കാലികസംവിധാനത്തോടെശീതളപാനീയങ്ങള്‍,ഭക്ഷണശാലകളില്‍ നിന്നുമുള്ള ആഹാര വസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരവും സംഘം പരിശോധിക്കുന്നുണ്ട്.

മാലിന്യം നിറഞ്ഞതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നടക്കുന്നതുമായവ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയും സ്വീകരിക്കുന്നുണ്ട്. ഇതിനുപുറമെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെജീവിതാന്തരീക്ഷം  ഇവരുടെ ആരോഗ്യനില എന്നിവപരിശോധിച്ചു.വേനല്‍ക്കാലത്ത് ചിക്കന്‍പോക്‌സ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ പടരുന്നുണ്ട്.

ഇതിനെതിരെയുള്ളബോ ധവല്‍ക്കരണംപ്രതിരോധപ്രവര്‍ത്തനങ്ങ ള്‍എന്നിവയും ഊര്‍ജ്ജിതമാക്കി. നിര്‍ജ്ജലീകരണം, സൂര്യതാപംഎന്ന ിവഇല്ലാതാക്കുന്നതിനുമുള്ളപ്രവര്‍ത്ത നങ്ങളുംനടക്കുന്നുണ്ട്. ഭക്ഷണശാലകള്‍ക്ക ്ശുചീകരണം സംബന്ധിച്ച ലഘു ലേഖകളും ആരോഗ്യവകുപ്പ്‌വിതരണം ആരംഭിച്ചു.വീട്ടിലെ കിണറുകള്‍ശുചീകരിക്കുന്നതിനുള്ള ക്ലോറിനേഷന്‍ പ്രവര്‍ത്തവും നടക്കുന്നുണ്ട്.

Related posts