ബിജെപി കച്ചമുറുക്കി, ലക്ഷ്യം മാണി! കെ.എം. മാണി യുഡിഎഫ് വിട്ടു പുറത്തുവരണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍; യുഡിഎഫിലെ അസ്വാരസ്യം മുതലെടുത്ത് ബിജെപി

maniകൊച്ചി: യുഡിഎഫിലെ അസ്വാരസ്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം ശക്തമാക്കി. ചരല്‍ക്കുന്ന് ക്യാമ്പില്‍ അനുകൂലതീരുമാനമെ ടുപ്പിക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമുണ്ടായിട്ടുണ്ട്. അതേസമയം മുന്നണി വിടുന്നതിനെക്കുറിച്ചോ എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചോ തീരുമാനിച്ചിട്ടില്ലെന്നാണ് മാണിവിഭാഗം നേതാക്കള്‍ പറയുന്നത്.

ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസിനെ നോട്ടമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്എന്‍ഡിപിയെ ചാക്കിലാക്കി യതിനുപിന്നാലെ അടുത്ത രാഷ്ട്രീയനീക്കത്തിനു ബിജെപി കേന്ദ്രനേ തൃത്വത്തിന്റെ പിന്തുണയുമുണ്ട്. യുഡിഎഫ് വിട്ട് എന്‍ഡിഎയിലെ ത്തിയാല്‍ കേരള കോണ്‍ഗ്രസിനു കേന്ദ്രസഹ മന്ത്രിപദവിയും റബര്‍ബോര്‍ഡിലുള്‍പ്പെടെ ഉന്നതസ്ഥാനങ്ങളും നല്കാനും ബിജെപി ഒരുക്കമാണ്.

കെ.എം.മാണി യുഡിഎഫ് വിട്ടു പുറത്തുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ രാഷ്ട്രദീപികയോടു പറഞ്ഞു. കേരളരാഷ്ട്രീയത്തിലെ സമുന്നതനും പരിണിതപ്രജ്ഞനുമായ നേതാവാണ് കെ.എം. മാണി. ഐക്യജനാധിപത്യമുന്നണിയില്‍ നിന്ന് അദ്ദേഹത്തിന് ഒട്ടേറെ പ്രയാസങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു നേതാവിന് അതെല്ലാം സഹിച്ച് അവിടെ നില്‍ക്കണ്ട കാര്യമില്ലെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ഇരുമുന്നണികളും ചേര്‍ന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാലമാണിത്.

ഈ സാഹചര്യത്തില്‍ ഇരു മുന്നണികളുടെയും ജനദ്രോഹനയങ്ങള്‍ക്കെതിരെ അദ്ദേഹം യുഡിഎഫ് വിട്ടു പുറത്തുവന്ന് മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.എം.മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനെയും എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരിന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നതായി പറയപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയെന്ന കാര്യം നിഷേധിക്കാനും എ.എന്‍.രാധാകൃഷ്ണന്‍ തയ്യാറായില്ല.

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്

കോട്ടയം: അടുത്ത നിയമസഭയില്‍ കേരള കോണ്‍ഗ്രസ്- എം പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു ഇന്നലെ ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമായതായി സൂചന.   ഇതിനെ കുറിച്ചു ആറ്, ഏഴു തീയതികളില്‍ ചരല്‍കുന്നില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ക്യാമ്പില്‍ പ്രത്യേക ചര്‍ച്ച നടത്തും. ജോസ് കെ.മാണി എംപിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മുന്നണി വിടുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാര്‍ക്കും യോജിപ്പില്ലെന്നാണ് സൂചന. എന്‍ഡിഎ പ്രവേശനത്തെ രണ്ടു എംഎല്‍എ മാര്‍ അനുകൂലിക്കുകയും ബാക്കിയുള്ള എംഎല്‍എമാര്‍ എതിര്‍ക്കുകയും ചെയ്തു. ബാര്‍ കോഴ ക സേില്‍ മാണിയെ കുരുക്കിയതിനു പിന്നില്‍  രമേശ് ചെന്നിത്തലയാണെന്നാണ് മാണിയുടെ പക്ഷം.  മാണിയ്ക്കുള്ള അതൃപ്തി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.

Related posts