വിവാഹത്തിന് സമയം ഉടന്‍ കുറിച്ചുകിട്ടും…

Samanthaതെന്നിന്ത്യന്‍ താരസുന്ദരി സാമന്തയും തെലുങ്ക് താരം നാഗചൈതന്യയുമായുള്ള വിവാഹത്തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് തെലുങ്ക് സൂപ്പര്‍താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. സാമന്തയും നാഗചൈതന്യയും തമ്മില്‍ കുറേക്കാലമായി ഡേറ്റിംഗിലായിരുന്നു. ഇരുവരുടെയും പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെയാണ് വിവാഹത്തിനു കളമൊരുങ്ങിയത്.

ജ്യോതിഷപ്രകാരമുള്ള നല്ല സമയം നോക്കിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും സൗകര്യപ്രദമാകുന്ന നല്ലൊരു സമയം ഉടന്‍ കണ്ടെത്തുമെന്നും അപ്പോള്‍ വിവാഹത്തീയതി പരസ്യമാക്കുമെന്നുമാണ് നാഗാര്‍ജുന പറയുന്നത്.  നാഗചൈതന്യയും സാമന്തയും യെം മായ ചേസാവേ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മാനം എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.

Related posts