സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തിരേ രൂക്ഷ വിമർശനവുമായി എൻഎസ്എസ്; ശ​രി​യാ​യ നി​ല​പാ​ടെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ എ​ൻ​എ​സ്എ​സി​ന്‍റെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളെ പി​ന്തു​ണ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​മ​ദൂ​രം വി​ട്ട് ശ​രി​ദൂ​രം സ്വീ​ക​രി​ക്കു​മെ​ന്ന എ​ൻ​എ​സ്എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യാ​ണെ​ന്നും യു​ഡി​എ​ഫ് അ​തി​നെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ൾ വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല. എ​ൻ​എ​സ്എ​സി​ന്‍റേ​ത് വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്നും ആ​വ​ർ​ത്തി​ച്ചു.

നേ​ര​ത്തെ, എ​സ്എ​സ്എ​സ് നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ൻ​എ​സ്എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ​ന്‍റെ നി​ല​പാ​ട്.

Related posts