വീടിന്റെ അടിയില്‍ ഒരു തുരങ്കം! ഒഴിവു സമയം ചെലവഴിക്കാന്‍ വീടിന്റെ അടിവശം തുരന്നു….

home ഒഴിവു സമയം ചെലവഴിക്കാന്‍ പലരും പല പണികളിലും ഏര്‍പ്പെടാറുണ്ട്. ചിലര്‍ കൃഷി ചെയ്യും ചിലര്‍ കളികളില്‍ ഏര്‍പ്പെടും അല്ലെങ്കില്‍ സിനിമയോ, പാട്ടോ കേള്‍ക്കും… എന്നാല്‍ ഒഴിവുസമയത്ത് വീടിന്റെ അടിവശം തുരന്ന് ഒരു തുരങ്കം ഉണ്ടാക്കിയ സംഭവമാണ് അമേരിക്കയിലെ കോസ്റ്റാ റിക്കയില്‍ നിന്നു വരുന്നത്. അമേരിക്കന്‍ സ്വദേശിയായ മാനുവലാണ് 12 വര്‍ഷം കൊണ്ട് തുരങ്കം ഉണ്ടാക്കിയത്.

തുരങ്കമെന്നു പറഞ്ഞ് മാനുവലിന്റെ സൃഷ്ടിയെ കുറച്ച് കാണരുത്. ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമുണ്ട് ഇതില്‍. മൂന്ന് കിടപ്പുമുറികള്‍, ലിവിംഗ് റൂം, ബാത്തുറൂമുകള്‍ തുടങ്ങി എല്ലാം ഇതില്‍ സജ്ജമാക്കിയിട്ടുണ്ട് മാനുവല്‍.
തന്റെ ക്രിയേറ്റിവിറ്റി കാണാന്‍ ഇപ്പോള്‍ തുരങ്കം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തിട്ടുണ്ട് മാനുവല്‍. എങ്കിലും വിശ്രമിക്കാന്‍ തയ്യാറല്ല മാനുവല്‍, ഇപ്പോഴും തുരങ്കത്തിന്റെ വലിപ്പം കൂട്ടാന്‍ പണിയുകയാണ് ഇദ്ദേഹം…
home2         home1

home3

Related posts