വീടിന്റെ മുറ്റം ടൈല്‍ വിരിച്ച് സുന്ദരമാക്കാം മോഹനവാഗ്ദാനം നല്‍കി പണംതട്ടിയ സംഘം പിടിയില്‍

ktm-arrestതൊടുപുഴ: വീടിന്റെ മുറ്റത്ത് ടൈല്‍ ഇടാമെന്നു പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ മൂവര്‍സംഘം പിടിയില്‍. എറണാകുളം സ്വദേശികളായ വലിയാറ കണ്ണന്‍ ദാമോദരന്‍(43), ഇടത്തല കണ്ണംകോട്ടില്‍ രജീഷ് മണി(38), ഇടത്തല കാര്‍ത്തികപ്പള്ളിയില്‍ ലിനു ലെനിന്‍(34) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.  കുറഞ്ഞ ചെലവില്‍ വീടിന്റെ മുറ്റത്ത് ടൈപാകി സുന്ദരമാക്കാമെന്ന മോഹന വാഗ്ദാനവുമായി എത്തിയ പ്രതികളുടെ വാക്കില്‍ വീണുപോയ ഗൃഹനാഥന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

മേയ് 12ന് ടൈല്‍വിരിക്കല്‍ ജോലികള്‍ തുടങ്ങാനായി സിമന്റ്ും കൈക്കോട്ടുമായി സംഘം വീട്ടിലെത്തി. പണികള്‍ ആരംഭിക്കുന്നതായി ധരിപ്പിച്ച ശേഷം അവശ്യസാധനങ്ങള്‍ മേടിക്കാനായി വീട്ടുടമയുടെ പക്കല്‍ നിന്നും 34,500 രൂപ മേടിച്ചു പോയ ഒന്നാം പ്രതിയായ കണ്ണന്‍ പിന്നീട് തിരിച്ചുവന്നില്ല. കുറച്ചു സമയത്തിനും ശേഷം ചായകുടിക്കാനായി പുറത്തുപോയ മറ്റു രണ്ടു പ്രതികളും മുങ്ങി. പിന്നീട് ഇവര്‍ തിരിച്ചു വരാതിരുന്നതിനാല്‍ ഗൃഹനാഥന്‍ തൊടുപുഴ സ്വദേശി ശശീധരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Related posts