നടവയല്‍: കായക്കുന്ന് വെക്കത്താനത്ത്് കൃഷ്ണന്റെ വീടിന്റെ മേല്‍ക്കുര കാട്ടാന തകര്‍ത്തു. വെളുപ്പിന് മുന്നരക്കായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണനും കുടുബവും വീടു തകര്‍ക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്. വീടിന്റെ മേല്‍ക്കുര തകര്‍ക്കുകയായിരുന്ന കാട്ടനയെ കൃഷ്ണനും കുടുബവും ഒച്ചയിട്ട് ഓടിക്കുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സൊസൈറ്റിയില്‍ പാലുകൊടുക്കാന്‍ പോയ ആളെ ആന ആക്രമിച്ചിരുന്നു.
ആനശല്യത്തെ തുടര്‍ന്ന് കൃഷി നാശം നിത്യസംഭമാണിവിടെ. പാതിരി സൗത്ത് സെക്ഷന്‍ നെയ്യ് കുപ്പ വനതിര്‍ത്തിയില്‍ നിന്നാണ് കാട്ടനയിറങ്ങുന്നത്. ഈ ഭാഗങ്ങളില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കല്‍മതില്‍ കെട്ടിയിട്ടുണ്ടങ്കിലും അതു ചാടി കടന്നാണ് കാട്ടാന കൃഷി നശിപ്പിക്കുന്നത്. പാതിരിയമ്പം മുതല്‍ പാത്രമൂലവരെ ഒന്നര കിലോമീറ്റര്‍ ദൂരം കല്‍മതില്‍ നിര്‍മിച്ചിട്ടുണ്ട് എന്നാല്‍ ഭിത്തിക്ക് മതിയായ പൊക്കം ഇല്ലാത്തതിനാലാണ് മൃഗങ്ങള്‍ക്ക് അനായാസം നാട്ടിലേക്കിറങ്ങുന്നത്.