തലയോലപ്പറമ്പ്: ഭക്ഷണവും പരിചരണവും ലഭിക്കാതെയുള്ള രോഗിയായ വീട്ടമ്മയുടെ ജീവിതം കരളലിയിപ്പിക്കുന്ന കാഴ്ചയായി. വടയാര്‍ ഈരേത്ത് ലക്ഷംവീട് കോളനിയില്‍ അനീഷ് ഭവനില്‍ വത്സല(59)യുടെ ജീവിതമാണ് നാട്ടുകാരുടെ കരളലിയിപ്പിക്കുന്നത്. 2014ല്‍ തലകറക്കവും കൈക്ക് മരവിപ്പും അനുഭവപ്പെട്ട ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ശരീരത്തിനു തളര്‍ച്ച ബാധിച്ചു കിടപ്പിലായി.
പരിചരിക്കാന്‍ ആളില്ലാതെ വന്നതോടെ ആശുപത്രിയില്‍നിന്നും വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ക്കു സഹായത്തിനു മറ്റാരുമില്ല. പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാനാവാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മ. സമീപവാസികള്‍ നല്കുന്ന ഭക്ഷണമാണ് ഇവരുടെ ജീവന് നിലനിര്‍ത്തുന്നത്.