പത്തനാപുരം: ദളിത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയസംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. പിറവന്തൂര്‍ മന്ദിരം മുക്കില്‍ വട്ടവിള ശ്രീനിലയത്തില്‍ സുനിജ(40)യെയാണ് സമീപത്തെ കിണറിന്റെ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഭര്‍ത്താവുമായി പിണങ്ങിക്കഴിയു കയായിരുന്ന ഇവര്‍ കൊടുമണ്‍ സ്വദേശി ശിവകുമാറിനോടൊമൊപ്പമായിരുന്നു താമസം.എന്നാല്‍ സംഭവദിവസം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.
മരണത്തില്‍ ദുരൂഹത തോന്നിയ വീട്ടുകാര്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊടുമണില്‍ നിന്നും പോലീസ് പിടികൂടി പത്തനാപുരം പോലീസിനെ ഏല്പിക്കുകയായിരുന്നു.ഇയാള്‍ക്ക് കൊടുമണ്ണില്‍ ഭാര്യയും,മക്കളുമുണ്ടെന്ന് പോലീസ് പറയുന്നു. ഭാസ്കരന്‍ സുമതി ദമ്പതികളുടെ മകളായ സുനിജ ഹോട്ടല്‍ ജീവനക്കാരിആയിരുന്നു. പ്രശാന്ത്, സുപ്രഭ, ആദിത്യ എന്നിവര്‍ മക്കളാണ്.