വീര ശിവാജി വിക്രം പ്രഭുവിന്റെ ആക്ഷന്‍ ത്രില്ലര്‍

veeraയുവനടന്‍ വിക്രം പ്രഭു ആക്്ഷന്‍ കഥാപാത്രമാകുന്ന ഒരു ചിത്രമാണ് വീരശിവാജി.  പ്രഭുവിന്റെ മകന്‍ വിക്രം പ്രഭു ഈ ചിത്രത്തോടെ തമിഴിലെ ഒന്നാം നിര യുവനായകന്മാരുടെ ഒപ്പം എത്തും എന്ന പ്രവചനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.  ഒരു ചലച്ചിത്രകുടുംബത്തിലെ മൂന്നാം തലമുറക്കാരനായ വിക്രം പ്രഭുവിനോട് തമിഴ് ചലച്ചിത്രാസ്വദകര്‍ക്ക് പ്രത്യേകം സ്‌നേഹമാണുണ്ടാകുന്നത്.

ഇന്ത്യന്‍ സിനിമയിലെ നമ്പര്‍വണ്‍ താരമായിരുന്ന ശിവാജിഗണേശന്റെ മകന്‍ പ്രഭുവിന്റെ മകനായ വിക്രം പ്രഭുവിന്റെ ഒപ്പം നായികയായി അഭിനയിക്കുന്നത് ശാലിനിയുടെ സഹോദരി ശ്യാമിലിയാണ്.  പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കാന്‍ പോന്ന പ്രണയരംഗങ്ങളാണ് വീരശിവാജിയില്‍ ഈ പ്രണയ ജോഡികള്‍ അവതരിപ്പിക്കുന്നത്.

മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ്. നന്ദഗോപന്‍ നിര്‍മിക്കുന്ന ഈ ചിത്രം ഗണേശ് വിനായക് സംവിധാനം ചെയ്യുന്നു.  എം. സുകുമാറാണ് ഛായാഗ്രഹണം.  ഡി. ഇമാന്‍ സംഗീതം പകരുന്നു.  ദിലീപ് സുബ്ബരായന്‍ സംഘട്ടനവും, ദിനേശ്മാസ്റ്റര്‍ നൃത്തസംവിധാനവും നിര്‍വ്വഹിച്ചു. നാന്‍കടവു രാജേന്ദ്രന്‍, റോബോഷങ്കര്‍, യോഗിബാബു എന്നീ കോമഡി താരങ്ങള്‍ സൃഷ്ടിക്കുന്ന നര്‍മരസം തുളുമ്പുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.  പ്രണയം, സംഘട്ടനം, ഹാസ്യം എന്നിവയോടൊപ്പം തന്നെ നല്ലൊരു കഥയും ഈ ചിത്രത്തിന് ശക്തി പകരുന്നു. കേരളത്തില്‍ ഈ ചിത്രം മാസ്തി റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.  നവംബര്‍ ആദ്യവാരമാണ് റിലീസ്.

Related posts