വൃക്ക-കാന്‍സര്‍ രോഗികള്‍ക്കു കാരുണ്യയാത്രയും കാരുണ്യനിധിയും

tcr-cancerനെടുപുഴ: വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യവര്‍ഷവുമായി സി.സി ട്രാന്‍സ്‌പോര്‍ട്ടിന്റെ സ്‌നേഹസാന്ത്വന യാത്രയും കാരുണ്യനിധിയും. നെടുപുഴ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയും സി.സി.ട്രാന്‍സ്‌പോര്‍ട്ട് ഉടമയും സംയുക്തമായാണ് വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് സി.സി.ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകളില്‍ സൗജന്യയാത്രയൊരുക്കിയിരിക്കുന്നത്. അടുത്ത ഒരുവര്‍ഷത്തേക്ക് ഈ ബസുകളില്‍ ഇവര്‍ക്ക് യാത്ര സൗജന്യമായിരിക്കും.

തൃശൂര്‍-നെടുപുഴ റൂട്ടിലെ രണ്ടു ബസുകളില്‍ നിന്നും തൃശൂര്‍-അയ്യന്തോള്‍ റൂട്ടിലെ ഒരു ബസില്‍ നിന്നുമുള്ള ഇന്ന്് ഒരു ദിവസത്തെ വരുമാനം  വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യും. നെടുപുഴ കൗണ്‍സിലര്‍ ഷീബ പോള്‍സണ്‍ ബസുകളുടെ കാരുണ്യയാത്ര ഫഌഗ് ഓഫ് ചെയ്തു. ജോര്‍ദ്ദാനിയ ധ്യാനകേന്ദ്രത്തിലെ മദര്‍ സൂപ്പീരിയര്‍ സൗജന്യപാസ് വിതരണം നടത്തി. അഡ്വ.ബ്ലെയ്‌സ് ബ്രാഡ്‌ലി, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ഷിബു എന്നിവര്‍ പങ്കെടുത്തു.

Related posts