തിരുവനന്തപുരം: വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളില്‍ വെട്ടേറ്റ നിലയില്‍ കണ്‌ടെത്തി. വെഞ്ഞാറമൂട് സ്വദേശി ജയചന്ദ്രന്‍ (34) ആണ് കഴിഞ്ഞ രാത്രി ആക്രമിക്കപ്പെട്ടത്. ബാങ്കിന്റെ രണ്ടാം നിലയിലാണ് ജയചന്ദ്രന്‍ കിടന്നിരുന്നത്. ഗുരുതരാവസ്ഥയിലായ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതോടെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജയചന്ദ്രനെ വെട്ടേറ്റ് കിടക്കുന്ന നിലയില്‍ കണ്‌ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് വെട്ടേറ്റതെന്ന് കരുതുന്നു. പോലീസ് സ്ഥലത്ത് തെരച്ചില്‍ തുടങ്ങി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.