തിരുവനന്തപുരം: മന്ത്രിതല സംഘത്തിന്റെ മൂന്നാർ സന്ദർശനത്തിനെതിരെ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന രഹസ്യ അജണ്ട നടപ്പാക്കുന്നതിനായാണ് മന്ത്രിതല സംഘം മൂന്നാറിൽ സന്ദർശനം നടത്തുന്നതെന്ന് സുധീരൻ ആരോപിച്ചു