ബോളിവുഡ് സുന്ദരി ബിപാഷ ബസു ഗര്‍ഭിണിയാണെന്ന് ആരാ പറഞ്ഞത്? വാര്‍ത്തകള്‍ പടച്ചുവിടുന്നതിനുമുമ്പ് ബിപാഷയെ വിളിച്ച് ചോദിച്ചാല്‍ സത്യാവസ്ഥ അറിയാമായിരുന്നില്ലേ. പക്ഷേ അതൊന്നും ചെയ്യാതെ ഏകപക്ഷീയമായി വെറുതേ കിംവദന്തികള്‍ വാര്‍ത്തകളാക്കി പടച്ചുവിടുകയാണ് ചില പപ്പരാസി മാധ്യമങ്ങള്‍- ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് ബിപാഷയുടെ കടുത്ത ആരാധകന് ഇങ്ങനെയാണ് പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 30നായിരുന്നു കരണ്‍സിംഗ് ഗ്രോവറുമായുള്ള ബിപാഷയുടെ വിവാഹം നടന്നത്.
ഹണിമൂണ്‍കാലം ഇരുവരും അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതിന് ഇടയിലാണ് ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പരന്നത്. ബിപാഷ അടുത്തിടെ ഒരു ഡോക്ടറെ കാണാന്‍ നിരന്തരം ക്ലിനിക്കില്‍ എത്തിയത്രേ. ഇതാണ് ഇത്തരമൊരു വാര്‍ത്ത പടച്ചുവിടാന്‍ ഇടയാക്കിയത്. ഞാന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സത്യമല്ല. വാര്‍ത്തകള്‍ പടച്ചുവിട്ടവരോട് എനിക്കുപറയാനുള്ളത് ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിനു വിടുകയെന്നാണ്-ബിപാഷ പറയുന്നു.