കോട്ടയം: കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെയും ഇന്ത്യന്‍ വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിസഭ യോഗത്തില്‍ ഗീത പോറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഡെന്റല്‍ ഡോക്ടര്‍മാരുടെതിനു തുല്യമായ ശമ്പളം വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നല്‍കണമെന്ന് മന്ത്രിസഭ യോഗം ശിപാര്‍ശയോടെ അനോമലി കമ്മിറ്റിക്ക് അയ്ക്കാന്‍ തീരുമാനമാനിച്ചു. സമരം അവസാനിച്ചതോടെ ഇന്നു മുതല്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലേക്കു മടങ്ങും. കഴിഞ്ഞ 22 മുതലാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരുന്നു.
വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ഇന്നു മുതല്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും
