ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്രയ്ക്ക് ആളെക്കൂട്ടാൻ പാടത്തെ പണിനിർത്തിച്ച് തൊഴിലാളി പാർട്ടിയുടെ നേതാക്കൾ; ഗോ​വി​ന്ദ​ന്‍റെ യാത്ര എടത്വായിലെ കർഷകർക്ക് കൊടുത്ത പണിയിങ്ങനെ…


എ​ട​ത്വ: ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര വ​രു​ന്നെ​ന്ന പേ​രി​ൽ എ​ട​ത്വാ​യി​ൽ പാ​ട​ത്തെ കൊ​യ്ത്ത് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ നി​ർ​ത്തി​വ​യ്പി​ച്ച​താ​യി പ​രാ​തി.

എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട ച​ങ്ങ​ങ്ക​രി ക​ണി​യാം​ക​ട​വ് പാ​ട​ത്തെ കൊ​യ്ത്താ​ണ് നി​ർ​ത്തി​വ​യ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നു കൊ​യ്ത്ത് ആ​രം​ഭി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ നി​ർ​ത്തി​വ​യ്ക്കാ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യ്ക്ക് ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം വ​ച്ചി​രു​ന്നു.

യാ​ത്ര​യ്ക്കു ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ ത​ട​സം ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

ഏ​ഴ് യ​ന്ത്രം ഇ​റ​ക്കി കൊ​യ്ത്ത് തു​ട​ങ്ങി​യ ക​ണി​യാം​ക​ട​വ് പാ​ട​ത്തു ചി​ല ക​ർ​ഷ​ക​രു​ടെ കൊ​യ്ത്ത് പ​കു​തി എ​ത്തി​യ​പ്പോ​ഴാ​ണ് നി​ർ​ത്തി വ​യ്ക്കാ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ചി​ല പാ​ട​ങ്ങ​ളി​ൽ നെ​ല്ലെ​ടു​പ്പും മു​ട​ങ്ങി.

Related posts

Leave a Comment