വേളമാനൂരില്‍ ഉത്സവ ഘോഷയാത്രക്കിടയില്‍ പൊള്ളലേറ്റ ഡ്രൈവറും മരിച്ചു

klm-fireപാരിപ്പള്ളി :ഉത്സഘോഷയാത്രക്കിടയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മിനിലോറി ഡ്രൈവര്‍ വേളമാനൂര്‍ പച്ചയില്‍ വീട്ടില്‍ ശ്രീകുമാര്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശ്രീകുമാറിനോടൊപ്പംചികിത്സയിലായിരുന്ന  രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ മരിച്ചു. വേളമാനൂര്‍ എ.ആര്‍ ഭവനില്‍ (മംഗലത്തുവീട്) അരവിന്ദാക്ഷന്‍നായരുടെ മകന്‍ അനന്തു (18), വേളമാനൂര്‍ എ.കെആര്‍ ഹൗസില്‍ അനിതകുമാരിയുടെ മകന്‍  ആകാശ് (16) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 13ന് രാത്രിയിലാണ് ഉത്സവഘോഷയാത്രക്കിടയില്‍ മൂവര്‍ക്കും പൊള്ളലേറ്റത്. വേളമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവ സമാപന ഘോഷയാത്രക്കിടയില്‍ ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം.

ഘോഷയാത്രക്ക് നാസിക് ഡോല്‍ ഉള്‍പ്പെടുത്തിയിരുന്നു, മേളസംഘത്തിന് മുന്നില്‍ ശ്രീകുമാറിന്റെ മിനിലോറിയില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കാണ്‌പൊള്ളലേറ്റത്.തീപിടുത്തത്തില്‍ ശ്രീകുമാറിനും പൊള്ളലേല്‍ക്കുകയായിരുന്നു. മേളത്തിന് കൊഴുപ്പുകൂട്ടാന്‍ കുട്ടികള്‍  അശ്രദ്ധമായി മണ്ണെണ്ണവായില്‍കൊണ്ട് പന്തത്തിലേക്ക് ഊതുന്നതിനിടയില്‍ വാനില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനും മണ്ണെണ്ണയ്ക്കും തീപിടിച്ചാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവഹികള്‍ ഉള്‍പ്പടെ ആറുപേരെപോലീസ്അറസ്റ്റുചെയ്തിരുന്നു.

ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൂവരുടെയും മൃതദേഹം വീടുകളിലെത്തിച്ച് ഉച്ചകഴിഞ്ഞ് സംസ്കരിക്കും. മൂവരുടെയും മരണം വേളമാനൂരിനെ കണ്ണീരിലാഴ്ത്തി. ഇവരോടുള്ള ആദരസൂചകമായി ഇന്ന് പ്രദേശത്ത്ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്.

Related posts