സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഇനി മൂന്നു രാത്രികള്‍ കഴിഞ്ഞുള്ള പ്രഭാതത്തില്‍ കേരളമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിര്‍ണായ കമായ വിധിയെഴുത്തിന് തുടക്കമാകും. സംസ്ഥാനത്തെ 140-ാമത്തെ നിയോജക മണ്ഡലമായ നെയ്യാറ്റിന് കരയില്‍ വിജയം ഇക്കുറി തങ്ങളുടേതെന്ന് പ്രമുഖ മുന്നണികള്‍ ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ വോട്ടര്‍മാര്‍ മൗന ത്തിലാണ്. കാടിളക്കിയുള്ള പ്രചാരണ ങ്ങളും ആരോപണ- പ്രത്യാരോപണങ്ങളും അവകാശവാദങ്ങളും നേതാക്കളുടെ പ്രസംഗങ്ങളുമൊക്കെ പലരും നന്നായി വിലയിരുത്തുന്നുണ്ട്.
ഓരോ വോട്ടും അമൂല്യമാണെന്ന് സമ്മതിദായകര്‍ക്കും വ്യക്തമായി അറിയാം. പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വോട്ടെടുപ്പിനു മുമ്പേയുള്ള ഈ മൂന്നു നാളുകളും നിര്‍ണായകമാണ്. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുള്ള ഒരു ശ്രമം കൂടി ഈ ദിവസങ്ങളില്‍ സ്ഥാനാര്‍ഥികളും പ്രവര്ത്ത കരും നടത്തും. വോട്ടുറപ്പിക്കുക എന്നതും കൂടുതല്‍ വോട്ടര്‍മാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്നതും ഒരുപോലെ ശ്രമകരമായ ദൗത്യമാണെന്ന് പ്രവര്‍ത്തക രെല്ലാം സമ്മതിക്കുന്നു.
എന്തായാലും, സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനത്തിലും പ്രവര്‍ത്തകര്‍ ശക്തി തെളിയിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഒരു കാര്യം ബോധ്യമായി- വിധിയെഴുത്തിന് തൊട്ടുമുമ്പേയുള്ള പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട് ഗംഭീരമാകും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്. ശെല്‍വരാജിന്റെ പര്യടനം ഇന്ന് സമാപിക്കും. നെയ്യാറ്റി ന്‍കര നഗരസഭയിലെ ചില വാര്‍ഡുകളിലാണ് ഇന്നത്തെ പര്യടനം. ഇന്നലെ ചെങ്കല്‍ പഞ്ചായത്തിലെ പൊന്‍വിളയില്‍ നിന്നും ആരംഭിച്ച പര്യടനം ഉദിയന്‍കുളങ്ങരയില്‍ സമാപിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്നലെ പരിസമാപ്തിയായി.
നെയ്യാറ്റിന്‍കര നഗരസഭയിലെ വാര്ഡുകളിലൂടെയായിരുന്നു പര്യടനം. നഗരസഭയുടെ പഴയ വൈസ് ചെയര്മാന് കൂടിയായ ആന്‍സലന്റെ പര്യടനം ഇവിടുത്തെ പ്രവര്‍ത്തകര്‍ ആവേശോജ്വലമായി പൂര്‍ത്തിയാക്കി. എന്‍ഡിഎ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന് ഇന്ന് അമരവിള, ചെങ്കല്‍ പ്രദേശങ്ങളിലും പര്യടനം നടത്തും. പത്തിന് ആരംഭിച്ച പര്യടനം ഇന്ന് സമാപിക്കും.