വ്യത്യസ്ത വേഷത്തില്‍ ധ്യാന്‍

Dhanതാടിവച്ച് എണ്‍പതുകളിലെ ഗെറ്റപ്പില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രമാണ് ഒരേമുഖം. നവാഗതനായ സജിത് ജഗദ് നന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. അജു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, ബാലാജി, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, കണാരന്‍ ഹരീഷ്, ഇന്ദ്രന്‍സ്, സോഹന്‍ സീനു ലാല്‍, അഭിരാമി, കൃഷ്ണപ്രഭ, ദേവി അജിത്ത് എന്നിവരും അഭിനയിക്കുന്നു. ചിറ്റൂരിലെ ഒരു കോള ജില്‍ ഒന്നിച്ചുപഠിച്ച അഞ്ച് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ഒരേ മുഖം.  തിരക്കഥ: ദീപു -സന്ദീപ് ,  സംഗീതം- ബിജിബാല്‍. ബാക്ക് വാട്ടേഴ്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ ജയ ലാല്‍മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Related posts