പത്തനാപുരം : പത്തനാപുരം സ്വദേശിയായ വ്യാപാരിയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ എന്ന് ആരോപണം.പണമിടപാട് സംഘത്തിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. പത്തനാപുരം ജനതാ ജംഗ്ഷന് സമീപം സ്‌റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണ കച്ചവടക്കാരനായ ജെ ജെ സ്‌റ്റോഴ്‌സ് ഉടമ തോട്ടത്തില്‍ കാലായില്‍ ജിജി ജോസഫിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ചെവി സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്ക് കൊല്ലത്തുള്ള ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജിജിരാ ത്രിയില്‍ താന്‍കൊട്ടാരക്കര എത്തിയെന്നും, ഉടന്‍വീട്ടിലെത്തു മെന്നുംഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു.
ഇതിനിടെവീട്ടിലേക്കുള്ളസാധനങ്ങളെത്തിക്കാന്‍കടയിലെജീവനക്കാരനോടും ആവശ്യപ്പെട്ടു.എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭി ച്ചില്ല.തുടര്‍ന്ന് വീട്ടുകാര്‍ പത്തനാപുരം പോലീസില്‍ പരാതി നല്കി.കഴിഞ്ഞ വെളളിയാഴ്ച വൈകിട്ടോടെ യാണ് തിരുവനന്തപുരംമെഡിക്കല്‍കോളജാശുപത്രിയ്ക്ക് സമീപമുള്ള ലോഡ്ജില്‍ ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ച ശേഷം നടത്തിയ പരിശോധനയിലാണ് മരിച്ച തൂങ്ങി മരിച്ചനിലയില്‍ കണ്ടത് .
പ്രദേശത്തെ ബ്ലേഡ് മാഫിയകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ദിവസ പലിശ നിരക്കില്‍ ഇയാള്‍ കടം വാങ്ങിയിരുന്നു. ദിവസം മുപ്പതിനായിരത്തോളം രൂപ പലിശയായി തന്നെ പലര്‍ക്കും കൊടുക്കേണ്ടി വന്നിരുന്നു.ഇതിന്റെ പേരില്‍ കടയില്‍ വച്ചും വീട്ടിലെത്തിയും പണമിടപാട്‌സംഘംഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. കൂടാതെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ പലരും ലക്ഷക്കണക്കിന് രൂപ ഇദ്ദേഹത്തിനും നല്‍കാനുള്ളതായും പറയുന്നു