പേരൂര്‍ക്കട: ശരീരത്തില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്കനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടപ്പനക്കുന്ന് സ്വദേശി ശ്രീകുമാര്‍ (52) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം. അമ്പലമുക്ക് വിന്‍സര്‍ പാലസിനു സമീപം കൊക്കോട് ലെയിനില്‍ തനിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഒരാളുടെ വീട്ടിലെത്തിയാണ് ഇയാള്‍ ആത്മഹത്യക്കു ശ്രമിച്ചതെന്നു പോലീസ് അറിയിച്ചു. പോലീസ്ആംബുലന്‍സിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. ശ്രീകുമാറിന്റെ ആത്മഹത്യയുമായി ബപ്പെട്ട് അന്വേഷണം നടത്തിവരുന്നതായി പേരൂര്‍ക്കട എസ്‌ഐ പ്രേംകുമാര്‍ അറിയിച്ചു.
ശരീരത്തില്‍ സ്വയം തീകൊളുത്തിയ മദ്ധ്യവയസ്കന്‍ ഗുരുതരാവസ്ഥയില്‍
