വൈപ്പിന്‍ : എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഞാറക്കല്‍ മാഞ്ഞൂരാന്‍ സെന്ററില്‍ സ്ഥാനാര്‍ഥി എസ് ശര്‍മ്മ എംഎല്‍എ നടത്തിയ വികസന സൗഹൃദ കൂട്ടായ്മ എന്ന മുഖാമുഖം പരിപാടിയില്‍ നിയോജകമണ്ഡലത്തില്‍ ഐടി ഹബ്ബുമുതല്‍ മെട്രോ റെയില്‍ വരെ വേണമെന്ന ആവശ്യം ഉയര്‍ന്നു. കൂടാതെ പൈപ്പ് ലൈന്‍ മുഖേനയുള്ള പാചകവാതക വിതരണം, പുക്കാട്- മുളവ്കാട് പാലം, തീരദേശ റോഡ്, കടല്‍ ഭിത്തി നിര്‍മ്മാണം , മുനമ്പം അഴീക്കോട് പാലം, സംസ്ഥാന പാതയുടെ വിപുലീകരണം , കോളേജ്, ഐ ടി പാര്‍ക്ക്, ഐ ടി ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ട ആവശ്യകതയും വൈപ്പിന്‍ താലൂക്ക് രൂപീകരണം, മാലിന്യ സംസ്കരണപ്ലാന്റ് , കൊതുകു നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ സമസ്ത വിഷയങ്ങളും വികസന ചര്‍ച്ചയില്‍ ഉയര്‍ന്നു.
ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പിന് ഒരു വൈപ്പിന്‍ പാക്കേജ് തന്നെ വിഭാവനം ചെയ്യണമെന്നും മുന്നോടിയായി സാങ്കേതികമായ പഠനത്തിലൂടെയും പക്വതയാര്‍ന്ന വീക്ഷണത്തിലൂടെയും ഇവ വികസിപ്പിച്ചെടുക്കണമെന്നും ശര്‍മ്മ മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ അംഗീകാരവും ലഭിച്ച് ടെന്‍ഡര്‍ നടപടിയിലെത്തിയ ജൈവ വൈപ്പിന്‍ പദ്ധതി മണ്ഡലത്തിലെ കാര്‍ഷിക രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. മജ്‌നു കോമത്ത് അധ്യക്ഷനായി. ഡോ. കെ എസ് പുരുഷന്‍ ഉല്‍ഘാടനം ചെയ്തു. കെ എ സുരേന്ദ്രന്‍, ടി ആര്‍ വിനോയ്കുമാര്‍, സ്റ്റാന്‍ലി ഗോണ്‍സാല്‍വസ്, പി എസ് ഷിബു, പി കെ ബാബു, മുരളി, കെ കെ രഘുരാജ്, ഗോപാലകൃഷ്ണന്‍, വി കെ കൃഷ്ണന്‍, ഇ പി ഷിബു, കൊച്ചുവാവ ,സി കെ മോഹനന്‍ ,തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.