ബോളിവുഡിലെ സൂപ്പര്‍താര ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു. ആനന്ദ് എല്‍ റായിയുടെ പേരിട്ടിട്ടി ഘല്ലാത്ത പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിനുമുമ്പ് അഭിനയിച്ചത്.
ചിത്രത്തിന്റെ കഥ ഷാരൂഖിനും ദീപികയ്ക്കും ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ ഇരുവരും സമ്മതം മൂളിയെന്നും രണ്ടുപേരും ഉടന്‍ കരാര്‍ ഒപ്പിടുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഗാനങ്ങള്‍ക്കും നൃത്തത്തിനും പ്രാധാന്യം നല്കുന്ന തരത്തില്‍ ഒരു പ്രണയചിത്രമായിരിക്കും. ചിത്രത്തില്‍ ഷാരൂഖ് ഖാന് കുള്ളന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഇതാദ്യമായിട്ടാണ് ഷാരൂഖ് ഇത്തരത്തിലൊരു വേഷത്തില്‍ അഭിനയിക്കുന്നത്. നേരത്തെ കത്രീനാ കെയ്ഫിനെ ചിത്രത്തില്‍ നായികയാക്കാന്‍ ആലോചിച്ചിരുന്നു.